ഇടവപ്പാതി മൂന്നാറില്‍ പുരോഗമിക്കുന്നു



ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതിയുടെ ചിത്രീകരണം മൂന്നാറില് പുരോഗമിക്കുന്നു. യോദ്ധ ഫെയിം സിദ്ദാര്‍ഥ് ലാമ അഭിനയിക്കുന്നു എന്ന വാര്‍ത്തയാല്‍ ചിത്രം നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. മനീഷ കൊയ്രാളയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു. ജഗതി ഒരു പ്രധാന വേഷം ചെയ്യാനിരുന്ന ചിത്രമാണ് ഇത്. ഇതിന്റെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതിപരിക്കേറ്റ് ആശുപത്രിയിലാകുന്നത്. ജഗതി ചെയ്യാനിരുന്ന വേഷം പ്രശാന്ത് നാരായണ്‍ എന്ന ഹിന്ദി നടനാണ് ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ട്. രമേഷ് നാരായണ്‍, മോഹന്‍ സിതാര എന്നിവര്‍ സംഗീതം നല്കുന്നു.

Comments

comments