ഡോ. ബിജു സംവിധാനം ചെയ്ത് പ്രിഥ്വിരാജ് നായകനായി അഭിനയിച്ച ആകാശത്തിന്റെ നിറം ഓസ്കര് വിദേശചിത്ര വിഭാഗത്തില്‍ മത്സരിച്ചേക്കും. മത്സരത്തിന് യോഗ്യത നേടാനായി ഒരാഴ്ചയെങ്കിലും ചിത്രം അമേരിക്കയിലെ ഏതെങ്കിലും തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ചട്ടം. ഇതിനായി ആകാശത്തിന്റെ നിറം ലോസ് ആഞ്ചലസില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന് പറയുന്നു. ആകാശത്തിന്റെ നിറം ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അനുരാഗ് ബസു സംവിധാനം ചെയ്ത ഹിന്ദി ചിത്രം ബര്‍ഫിയും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.
Home » Keralacinema » Malayalam Cinema News » ആകാശത്തിന്റെ നിറം ഓസ്കാറിന്