97 രൂപക്ക് ഇന്റര്‍നെറ്റ് മാസം മുഴുവനും.


നിലവില്‍ ബ്രോഡ്ബാന്‍ഡ് നിരക്ക് 250 രൂപയോളം വരും. അധികോപയോഗത്തിന് പിന്നെയും കൂടും. എന്നാല്‍ മെയില്‍ നോക്കാനും അത്യാവശ്യം ബ്രൗസിങ്ങ് പരിപാടികള്‍ക്കും ധാരാളം മതിയാകുന്ന ഒരു നെറ്റ് കണക്ഷന്‍ നിങ്ങള്‍ക്ക് ലാന്‍ഡ് ലൈനോ, യു.എസ്.ബി മോഡമോ ഇല്ലാതെ തന്നെ സെറ്റ് ചെയ്യാം. അതിന് വേണ്ടത് ജി.പി.ആര്‍.എസ് സൗകര്യമുള്ള നല്ല ഒരു ഫോണും ഒരു ഡാറ്റാ കേബിളും മാത്രം. (ഫോണ്‍ നോക്കിയ, സോണി എറിക്‌സണ്‍ എന്നിവയിലേതെങ്കിലുമായാല്‍ നല്ലത്)
ആദ്യം എവിടെനിന്നെങ്കിലും നിങ്ങളുടെ ഫോണിന്റെ പി.സി സ്യൂട്ട് ഡൗണ്‍ലോഡ് ചെയ്ത് കംപ്യുട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. പിന്നെ മൊബൈലില്‍ ഇന്റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്യുക. മൂന്ന് ദിവസം (15 രൂപ) 30 ദിവസം (97 രൂപ-1 ജി.ബി,154 രുപ 2 ജി.ബി). ഇതിന് മുമ്പായി മൊബൈലില്‍ ഇന്റര്‍നെറ്റ് സെറ്റിങ്‌സ് ശരിയാക്കിയിരിക്കണം. 
കംപ്യൂട്ടറില്‍ കേബിള്‍ വഴി മൊബൈല്‍ ബന്ധിപ്പിക്കുക. കണക്ട് ടു ഇന്റര്‍നെറ്റ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ നെറ്റുമായി അല്പസമയത്തിനുള്ളില്‍ കണക്ടാവും. ഉപയോഗത്തിനിടെ കോളുകള്‍ വന്നാല്‍ കംപ്യൂട്ടറിലും കാണിക്കും. നെറ്റ് കണക്ടായ ശേഷം ബ്രൗസിങ്ങ് ആരംഭിക്കാം.

Comments

comments