ഹൗസ് ഫുള്‍ ഫെബ്രുവരി 8 ന്ടിനി ടോം നായകനാകുന്ന ഹൗസ് ഫുള്‍ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും. ലിന്‍സണ്‍ ആന്‍റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പോലീസുദ്യോഗസഥന്‍റെ വേഷമാണ് ടിനിക്ക് ഇതില്‍. വിവാഹത്തിന് ശേഷം കുട്ടികള്‍ക്കായി കാത്തിരുന്ന് ഒടുവില്‍ നാലുകുട്ടികള്‍ ഒറ്റ പ്രസവത്തിലുണ്ടാകുന്നതും, അതിന്റെ പ്രശ്നങ്ങളുമാണ് കഥ. ജ്യോതിര്‍മയിയാണ് ടിനിയുടെ ഭാര്യയുടെ വേഷത്തിലെത്തുന്നത്. കൊമേഡിയനില്‍ നിന്ന് നായകനിലേക്കുള്ള സഞ്ചാരത്തില്‍ ഹൗസ് ഫുള്ളിന് ശേഷം പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലാണ് ഇനി ടിനി ടോം അഭിനയിക്കുക. സുരേഷ് അച്ചുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

Comments

comments