ഹോട്ടല്‍ കാലിഫോര്‍ണിയ – റോമ പിന്‍മാറിഅനൂപ് മേനോന്‍-ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്ന ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തില്‍ നിന്ന് റോമ പിന്‍മാറി. തന്നോട് നേരത്തെ പറഞ്ഞിരുന്ന കഥാപാത്രത്തില്‍ മാറ്റം വരുത്തി നെഗറ്റിവ് ടച്ചുള്ള കഥാപാത്രം തന്നതിനാലാണ് പിന്‍മാറുന്നതെന്ന് റോമ പറയുന്നു. എന്നാല്‍ സംവിധായകന്‍ അജി ജോണ്‍ പറയുന്നത് റോമ പിന്‍മാറാന്‍ കാരണം ഡേറ്റ് പ്രശ്നമാണ് എന്നാണ്. ധ്വനി, മരിയ റോയ്, അപര്‍ണ നായര്‍ എന്നിവര്‍ ഹോട്ടല്‍ കാലിഫോര്‍ണിയയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

Comments

comments