ഹീറോയും ഉസ്താദും ഒന്നിച്ച്പ്രിഥ്വിരാജ് നായകനാകുന്ന ഹീറോയും, ദുള്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഉസ്താദ് ഹോട്ടലും ഒരേ ആഴ്ച റിലീസ് ചെയ്യും. ദീപന്‍ സംവിധാനം ചെയ്യുന്ന ഹീറോ ആക്ഷന്‍ ചിത്രമാണ്. ഉസ്താദ് ഹോട്ടല്‍ ലളിതമായ കഥപറച്ചില്‍ ശൈലിയില്‍ അവതരിപ്പിക്കുന്ന ചിത്രവും. ഹീറോയില്‍ സ്റ്റണ്ട് വേഷങ്ങള്‍ ചെയ്യുന്ന ഡ്യൂപ്പായാണ് പ്രിഥ്വിരാജ് അഭിനയിക്കുന്നത്. യാമി ഗൗതമാണ് നായിക. പുതിയമുഖത്തിന് ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

Comments

comments