ഹിറ്റ് ടീം ജയറാം അക്കു അക്ബര്‍ വീണ്ടും ഒന്നിക്കുന്നുവെറുതേ ഒരു ഭാര്യയുടെയും ഭാര്യ അത്ര പോര എന്ന ചിത്രത്തിന്റെയും വിജയത്തിനു ശേഷം ജയറാമും അക്കു അക്ബറും വീണ്ടും ഒന്നിക്കുന്നു. അക്കു അക്ബറിന്‍റെ ഈ രണ്ടു ചിത്രങ്ങളും ജയറാമിന് വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ ജയറാം ഒരു ആയുര്‍വേദ ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നത്. മുഴുനീള കോമ‍ഡി ലക്ഷ്യമിട്ടു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് ഉദയകൃഷ്ണന്‍-സിബി കെ തോമസ് ടീമാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ ആരെല്ലാമാണ് അവതരിപ്പിക്കുന്നതെന്ന കാര്യം തീരുമാനിച്ചുവരുന്നതേയുള്ളു.

English Summary : Hit Team Jayaram and Akku Akbar Join Hands again

Comments

comments