ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ റിലീസിന് തയ്യാറായിഓണത്തിന് റിലീസ് ചെയ്യാനിരുന്ന് പിന്നീട് മാറ്റിവെച്ച ഹസബന്‍ഡ്സ് ഇന്‍ ഗോവ വൈകാതെ റിലീസ് ചെയ്യും. യു.ടി.വി മോഷന്‍ പിക്ചേഴ്സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള കോമഡിയാണ്. ലാല്‍, ജയസൂര്യ, ഇന്ദ്രജിത്, ആസിഫ് അലി, റിമ കല്ലിങ്കല്‍, ഭാമ, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രധാന റോളുകളില്‍. കൃഷ്ണ പൂജപ്പുരയാണ് തിരക്കഥ. ഈ വെള്ളിയാഴ്ച ചിത്രം തീയേറ്ററുകളിലെത്തും.

Comments

comments