ഹരികുമാറിന്‍റെ ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ഹരികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാകുന്നു. അവയവം മാറ്റിവെയ്ക്കല്‍ വിഷയമാകുന്ന ചിത്രത്തില്‍ ഒരു ബ്രാഹ്മണ യുവാവിന്‍റെ വേഷമാണ് ഉണ്ണിക്ക്. ലാലും ഒരു പ്രധാന വേഷത്തില്‍ ഈ ചിത്രത്തിലുണ്ട്. പ്രശസ്ത ചെറുകഥാകൃത്ത് സന്തോഷ് എച്ചിക്കാനമാണ് ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത്. സായ് റോസ് മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് സുദീപ്, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്‍റെ മറ്റ് താരനിര്‍ണ്ണയങ്ങള്‍‌ നടന്നുവരുന്നു.

Comments

comments