ഹണീബീ വരുന്നുനടനും സംവിധായകനും നിര്‍‌മ്മാതാവുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണിബീ. പുതുതലമുറ നായകന്‍മാരായ അസിഫ് അലിയും, ഫഹദ് ഫാസിലുമാണ് ഈ ചിത്രത്തിലെ നായകന്മാര്‍. ചിത്രത്തിന്റെ രചനയും ജീന്‍പോള്‍ തന്നെ നിര്‍വ്വഹിക്കുന്നു. ഭാവന നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയിലാണ് ആരംഭിക്കുക. ബാബുരാജ്, ജഗദീഷ്, ലാലു അലക്സ്, ഭഗത്, സലിംകുമാര്‍, സിദ്ദിഖ്, അര്‍ച്ചന കവി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. എഫ്.ജെ എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments