ഹണി ബീ തുടങ്ങുന്നുസംവിധായകനും, നടനുമായ ലാലിന്‍റെ മകന്‍ ജീന്‍ പോള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഹണീ ബീ. ഫഹദ് ഫാസില്‍, അസിഫ് അലി എന്നിവര്‍ പ്രധാന റോളുകളിലഭിനയിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നതും ജീന്‍ പോളാണ്. ജൂനിയര്‍ ലാല്‍ എന്നാണ് സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്ന പേര്. ഭാവന, അര്‍ച്ചന കവി എന്നിവര്‍ നായികമാരാകുന്ന ചിത്രത്തില്‍ ലാല്‍, സിദ്ദിഖ്, നെടുമുടി വേണു, പ്രവീണ, അപര്‍ണ നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. എസ്.ജെ.എം എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ സംഗീത സംവിധാനം ദീപക് ദേവാണ്.

Comments

comments