സൗണ്ട് തോമയില്‍ നമിത പ്രമോദ്ദിലീപ് മറിച്ചുണ്ടന്റെ വേഷത്തിലെത്തുന്ന സൗണ്ട് തോമയില്‍ നമിത പ്രമോദ് നായികയാകുന്നു. സത്യന്‍ അന്തിക്കാടിന്‍റെ പുതിയ തീരങ്ങളിലൂടെയാണ് നമിതയുടെ സിനിമ പ്രവേശം. ബെന്നി പി. നായരമ്പലത്തിന്‍റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗണ്ട് തോമ. രൂപഭാവങ്ങളില്‍ ഏറെ മാറ്റത്തോടെ പ്രത്യക്ഷപ്പെടുന്ന ദിലീപിന്‍റെ ഈ ചിത്രം ഇപ്പോള്‍ തന്നെ ശ്രദ്ധനേടിയിട്ടുണ്ട്. രണ്ടാം ചിത്രത്തില്‍ തന്നെ ദിലീപിന്‍റെ നായികയായി അവസരം ലഭിച്ച നമിതക്ക് ഈ ചിത്രം വിജയിച്ചാല്‍ കരിയറില്‍ ഏറെ മുന്നേറാനാവും.

Comments

comments