സൗണ്ട് തോമയില്‍ ദിലീപിന്‍റെ പാട്ടുംദിലീപ് മുറിച്ചുണ്ടനായി അഭിനയിക്കുന്നത് മലയാളചലച്ചിത്ര രംഗത്ത് ഒരു ചലനം തന്നെ സൃഷ്ടിക്കുകയാണ്. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്യാന്‍ മടികാണിക്കാത്ത ദിലീപ് മുഖം അല്പം വിരൂപമാക്കിയാണ് സൗണ്ട തോമയില്‍ പ്രത്യക്ഷപ്പെടുന്നത്. ദിലീപ്- ബെന്നി പി. നായരമ്പലം കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം മുന്‍ ചിത്രങ്ങളായ കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട് എന്നിവയുടെ ചരിത്രം ആവര്‍ത്തിച്ചേക്കാം. ദിലീപിന്റെ പുതിയ രൂപം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ചെറിയ പബ്ലിസിറ്റിയൊന്നുമല്ല ചിത്രത്തിന് നേടിക്കൊടുത്തത്. വേഷത്തിലെ വ്യത്യസ്ഥതക്ക് പുറമെ ദിലീപ് ഇതില്‍ ഒരു പാട്ടും പാടുന്നു. തിളക്കത്തിലെ പാട്ടിന് ശേഷം ദിലീപ് തന്‍റെ ഒരു കഥാപാത്രത്തിന് വേണ്ടി പാടുന്ന പാട്ടാണിത്. രൂപത്തിലെന്ന പോലെ പാട്ടിനും പുതുമയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Comments

comments