സ്‌ക്രാച്ചായ സി.ഡി കള്‍ റിക്കവര്‍ ചെയ്യാം


ജീവിതത്തിലെ പ്രധാന സന്ദര്‍ഭങ്ങളെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ പകര്‍ത്തുന്നത് ഇന്ന് സാധാരണമാണ്. ഫോട്ടോയായാലും, വീഡിയോ ആയാലും. പണ്ട് ഇത് വി.എച്ച്.എസിലും ചെയ്തിരുന്നു. കാലം മാറിയപ്പോള്‍ വി.എച്ച്.എസ് എന്നത് അപൂര്‍വ്വ വസ്തുവായി. സിഡി ഏറെക്കാലം കേടുകൂടാതെ ഇരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കൈകാര്യം ചെയ്യുന്നതിനനുസരിച്ച് കേടുവരും. സ്‌ക്രാച്ചായ സിഡികള്‍ മിക്കവാറും നമ്മള്‍ ഉപേക്ഷിക്കാറാണ് പതിവ്. ചെറിയ ഒരു ട്രിക്കുപയോഗിച്ച് ഇവയെ വീണ്ടും ഉപയോഗക്ഷമമാക്കാന്‍ പറ്റുമോയെന്ന് ശ്രമിച്ച് നോക്കാം.
ഇതിന് വേണ്ടത് വാസലിന്‍ ക്രീമും(പെട്രോളിയം ജെല്ലി), അല്പം കോട്ടണ്‍ തുണിയുമാണ്.
സിഡിയില്‍ വാസലിന്‍ പുരട്ടി തുണിയുപയോഗിച്ച് തേച്ചുപിടിപ്പിക്കുക. തേക്കുന്നത് റൗണ്ട് ഷേപ്പില്‍ വേണം. അതായത് സിഡിക്ക് വിലങ്ങനെ തേക്കരുത്.
അല്പം സമയം കഴിഞ്ഞ് സിഡി തുണിയുപയോഗിച്ച് ക്ലീന്‍ ചെയ്യുക. വാസലിന്‍ പോകാന്‍ ബുദ്ധിമുട്ട് തോന്നിയാല്‍ അല്പം സ്പിരിറ്റ് പുരട്ടി തുടയ്ക്കാം. പക്ഷേ അത് സിഡിയുടെ പുറം വശത്ത് പുരളാതെ ശ്രദ്ധിക്കുക.
സിഡി ക്ലീന്‍ ചെയ്തുകഴിഞ്ഞാല്‍ പണി പൂര്‍ത്തിയായി.

Comments

comments