സ്വാതി മലയാളത്തില്‍സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ ശ്രദ്ധേയയായ സ്വാതി മലയാള സിനിമയിലേക്ക്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി റെഡ്ഡി മലയാളത്തിലെത്തുന്നത്. റൊമാന്റിക് ഫിലിം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തില്‍ നായകന്‍ ഫഹദ് ഫാസിലാണ്. ഒരു ഗ്രാമത്തിലെ ജനങ്ങളും, ക്രിസ്ത്യന്‍ പള്ളിയും പശ്ചാത്തലമാകുന്ന കഥയാണ് ആമേന്റേത്. ഇന്ദ്രജിത്, തിലകന്‍, ഇന്നസെന്റ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments