സ്ലൈഡ് ഷെയര്‍ ത്രിഡി


പ്രസന്റേഷനുകള്‍ ത്രിഡിയിലേക്ക് മാറ്റാന്‍ ഉപയോഗിക്കാവുന്ന ഒരു ഓണ്‍ലൈന്‍ ടൂളാണിത്. നിങ്ങള്‍ ക്രിയേറ്റ് ചെയ്ത സ്ലൈഡ് ഷോകള്‍ ത്രിഡി സിനിമ മോഡിലേക്ക് മാറ്റി കണ്‍വെര്‍ട്ട് ചെയ്ത് ആകര്‍ഷകമാക്കാന്‍ ഇതുപയോഗിച്ച് സാധിക്കും. ഇത് ടച്ച് എനേബിള്‍ഡാണ്. എച്ച്.ടി.എംഎല്ലിലാണ് ഇത് റെന്‍ഡര്‍ ചെയ്യുക. മിക്കവാറും എല്ലാ ബ്രൗസറുകളിലും, ടാബ്ലറ്റ്, മൊബൈല്‍ ഡിവൈസുകളിലും ഇത് പ്ലേ ആകും.
കണ്‍വെര്‍ട്ട് ചെയ്യാന്‍ നിലവിലുള്ള ഏതെങ്കിലും പ്രസന്റേഷന്റെ യു.ആര്‍.എല്‍ സൈറ്റിലെ ഇന്‍പുട്ട് ബോക്സില്‍ നല്കുക. മാജിക് വാന്‍ഡ് ടൂളില്‍ ക്ലിക്ക് ചെയ്യക. ഇതുവഴി ലൈനിയര്‍ പ്രസന്റേഷനെ ത്രിഡിയാക്കി മാറ്റാം.

Download

Comments

comments