സ്പോര്‍ട്സ് താരമായി ആന്‍ അഗസ്റ്റിന്‍സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍ അത്ലറ്റിന്റെ വേഷത്തിലെത്തുന്നു. റെബേക്ക ഉതുപ്പ് കിഴക്കേമല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. ജിഷ്ണു, സിദ്ധാര്‍ത്ഥ് എന്നിവരാണ് ചിത്രത്തിലെ നായകന്‍മാര്‍. ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു അത്ലറ്റിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. റെബേക്കയെന്ന കഥാപാത്രത്തെയാണ് ആന്‍ അവതരിപ്പിക്കുന്നത്. നിര്‍മല്‍, കലാഭവന്‍ മണി, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, നിയാസ് ബെക്കര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. രതീഷ് വേഗയാണ് സംഗീത സംവിധാനം. ഉപാധ്യായ മുവി ക്രാഫ്റ്റ്സിന്റെ ബാനറില്‍ വെങ്കടേഷ് ഉപാധ്യായ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വി.സി അശോകാണ് തിരക്കഥ. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത ആഴ്ച ആരംഭിക്കും.

Comments

comments