സ്പിരിറ്റ് റിലീസ് ചെയ്തുരഞ്ജിത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം സ്പിരിറ്റ് റിലീസ് ചെയ്തു. കേരളത്തിലും പുറത്തുമായി നൂറിലധികം സെന്ററുകളിലാണ് റിലീസ്. ആശിര്‍വാദ് സിമിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. കനിഹ മോഹന്‍ലാലിന്റെ നായികയായെത്തുന്നു. ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ച് ഒരു ചിത്രം ചെയ്യുന്നത്. അമല്‍നീരദ് സംവിധാനം ചെയ്ത ബാച്ചിലര്‍ പാര്‍ട്ടിയും സ്പിരിറ്റിനൊപ്പം റിലീസ് ചെയ്തിട്ടുണ്ട്.

Comments

comments