സ്പാനിഷ് മസാല ജനുവരി 19 ന്.


ലാല്‍ ജോസ് – ദിലീപ് കൂട്ടുകെട്ടിന്റെ പുതിയ സൃഷ്ടി സ്പാനിഷ് മസാല ജനുവരി 19 ന് തീയേറ്ററുകളിലെത്തും. ബെന്നി പി. നായരമ്പലം തിരക്കഥയൊരുക്കുന്ന ഈ റൊമാന്റിക് കോമഡി ഏറിയ പങ്കും ചിത്രീകരിച്ചത് സ്‌പെയിനിലാണ്. നായികയാവുന്നത് ഡാന്‍സറും, മോഡലുമായ ഡാനിയേല സാക്കേള്‍ ആണ്. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, വിനയ പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
സ്‌പെയിനില്‍ അനധികൃതമായി കുടിയേറുന്ന ഒരു മിമിക്രി ആര്‍ട്ടിസ്റ്റിന്റെ കഥയാണ് ഇത്. അവിടെ കാമില്ല എന്ന പെണ്‍കുട്ടിയുമായി അയാള്‍ സ്‌നേഹത്തിലാവുന്നു. തുടര്‍ന്നുള്ള കഥയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
പ്രസിദ്ധ പാചകവിദഗ്ദ്ധന്‍ നൗഷാദാണ് നിര്‍മ്മാണം.

Comments

comments