സ്ത്രീപക്ഷ കാഴ്ചകളുമായി മിറര്‍നവാഗത സംവിധായകനായ രാഗേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിറര്‍.. വര്‍ത്തമാനകാലത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന ഈ സിനിമ അ‍ഞ്ച് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള കഥയാണ് പറയുന്നത്. വിനു അബ്രാഹമാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പോലുള്ള മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ച രാഗം മുവീസിലെ രാജു മല്യത്താണ് മിററിന്റെ നിര്‍മ്മാണം. ശ്വേത മേനോന്‍, ഭാമ, മേഘ്ന രാജ്, അപര്‍ണ നായര്‍, ഗൗതമി നായര്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്.

Comments

comments