സോളാര്‍ വിവാദം ബിഗ് സ്ക്രീനിലേക്ക്കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ചുകൊണ്ടിരിക്കുന്ന സോളാര്‍ വിവാദം രഞ്ജി പണിക്കര്‍ സിനിമയാകുന്നുവെന്ന് സൂചന. ഇടിവെട്ട് ഡയലോഗുകളും ആക്ഷനും കൊണ്ട് പ്രേക്ഷകരുടെ ഹീറോ ആയ സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നിരവധി ചിത്രങ്ങളില്‍ പൊലീസ് വേഷത്തില്‍ തിളങ്ങിയ സുരേഷ് ഗോപി പുതിയ ചിത്രത്തിലും പൊലീസ് റോളിലായിരിക്കും എത്തുക. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ രഞ്ജി പണിക്കര്‍ തുടങ്ങിയതായും സൂചനയുണ്ട്. സിനിമാ താരങ്ങളെയും രാഷ്ട്രീയക്കാരെയും ഒരുപോലെ വിവാദത്തിലേക്ക് നയിച്ച സോളാര്‍ പ്രശ്നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ സിനിമ റിലീസ് ചെയ്താല്‍ ബോക്സോഫീസില്‍ വലിയ വിജയം നേടാനാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ കരുതുന്നു.

English Summary : Controversial Solar Scam is going to be filmed

Comments

comments