സോന നായര്‍ ബോളിവുഡില്‍മലാമല്‍ വീക്കിലി എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ സോന നായര്‍ക്ക് വീണ്ടും അവസരങ്ങള്‍. മലാമാല്‍ വീക്കിലിയുടെ തുടര്‍ച്ചയായ കമാല്‍, ധമാല്‍, മലാമാല്‍ എന്ന ചിത്രത്തിലും സോന നായര്‍ക്ക് റോളുണ്ട്. ഇതിന്റെ സംവിധാനവും പ്രിയദര്‍ശനാണ്. തമിഴ് ചിത്രം നാടോടികളുടെ ഹിന്ദി റീമേക്കിലും സോനനായര്‍ക്ക് ഒരു പ്രധാന വേഷം ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ ആരംഭിക്കും.

Comments

comments