സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുംമലയാളസിനിമക്ക് മറക്കാനാവാത്ത വേഷമാണ് സേതുരാമയ്യര്‍. മമ്മൂട്ടി അവതരിപ്പിച്ച സി.ബി.ഐ ഓഫിസറുടെ വേഷം ഏറെ ശ്രദ്ധ നേടിയതാണ്. ഈ സീരിസില്‍ നാല് ചിത്രങ്ങള്‍ പുറത്തിറങ്ങി. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ജാഗ്രത, നേരറിയാന്‍ സി.ബി.ഐ, സേതുരാമയ്യര്‍ സി.ബി.ഐ എന്നി ചിത്രങ്ങള്‍ക്ക് ശേഷം അഞ്ചാംഭാഗവുമായി അതേ ടീം വരുന്നു. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് എസ്.എന്‍ സ്വാമിയാണ്.
ബ്ലാക്ക് ഇന്‍വെസ്റ്റിഗേഷന്‍ എന്നാണ് ചിത്രത്തിന്റെ പേര് എന്ന് വാര്‍ത്തയുണ്ട്. അനൂപ് മേനോന്‍, മേഘ്‌ന പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ബാങ്കിങ്ങ് അവേഴ്‌സ് ടെന്‍ ടു ഫോര്‍ എന്ന ചിത്രത്തിന് ശേഷം കെ.മധു ഈ ചിത്രം ആരംഭിക്കും.

Comments

comments