സെല്ലുലോയ്ഡ് റിലീസിനൊരുങ്ങുന്നുസിനിമ പശ്ചാത്തലമാകുന്ന സിനിമകള്‍ അടുത്തകാലത്തായി ഏറെ മലയാളത്തില്‍ ഉണ്ടാകുന്നുണ്ട്. കോമഡിയായും, ത്രില്ലറായുമൊക്കെ ഇത്തരം ചിത്രങ്ങള്‍ ഏറെ വന്നുകഴിഞ്ഞു. അതിനിടെ വെള്ളരി പ്രാവിന്‍റെ ചങ്ങാതി പോലുള്ള പഴയാകാലം പശ്ചാത്തലമാകുന്ന ചിത്രങ്ങളും പുറത്തിറങ്ങി. ഇപ്പോള്‍ മലയാള സിനിമയുടെ പിതാവ് ജെ. സി ഡാനിയേലിന്‍റെ കഥ അഭ്രപാളികളിലവതരിപ്പിക്കുന്ന ഒരു ചിത്രം റിലീസിങ്ങിനൊരുങ്ങുന്നു. കമല്‍ സംവിധാനം ചെയ്യുന്ന സെല്ലുലോയ്ഡ് എന്ന ഈ ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും. പ്രിഥ്വിരാജ്, മംമ്ത് മോഹന്‍ദാസ്, ചാന്ദ്നി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ശ്രീനിവാസന്‍, തലൈവാസല്‍ വിജയ്, സിദ്ദിഖ്, തമ്പി ആന്‍റണി, രമേഷ് പിഷാരടി തുടങ്ങി വലിയൊരു താര നിര ഈ ചിത്രത്തിലുണ്ട്. മലയാള സിനിമയുടെ ദീര്‍ഘകാലത്തെ ചരിത്രം അനാവരണം ചെയ്യുന്ന ഈ ചിത്രം അതിന്റെ പ്രമേയം കൊണ്ടാണ് വ്യത്യസ്ഥമാകുന്നത്. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുന്ന കമല്‍ സ്വപ്ന സഞ്ചാരിക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് സെല്ലുലോയ്ഡ്.

Comments

comments