സെക്കന്‍ഡ്‌ഷോ റിലീസ് മാറ്റിമമ്മൂട്ടിയുടെ മകന്‍ ദുള്‍ഖര്‍ ആദ്യമായി അഭിനയിച്ച ചിത്രം സെക്കന്‍ഡ്‌ഷോ റിലീസ് ഡേറ്റ് മാറ്റിവച്ചു. ജനുവരി 20 നായിരുന്നു റിലീസ് പ്ലാന്‍ ചെയ്തിരുന്നത്. ചിത്രം ഫെബ്രുവരിയിലേ തിയേറ്ററിലെത്തു. കാസനോവ, സ്പാനിഷ് മസാല എന്നീ ചിത്രങ്ങളുടെ റിലീസുള്ളതിനാലാണ് ചിത്രം മാറ്റിയത് എന്നാണ് അറിയുന്നത്. അതേ സമയം ദുള്‍ഖറിന്റെ പുതിയ ചിത്രം ഉസ്താദ് ഹോട്ടല്‍ കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിച്ചു. അന്‍വര്‍ റഷീദാണ് സംവിധാനം.അഞ്ജലി മേനോന്‍ തിരക്കഥയൊരുക്കുന്നു.

Comments

comments