സൂര്യ മലയാളത്തിലേക്ക്


Surya
“അടുത്തു തന്നെ മലയാള സിനിമയില്‍ തന്നെ കാണാ”മെന്ന് തമിഴിലെ സൂപ്പര്‍ സ്റ്റാര്‍ സൂര്യ. സിങ്കം 2 വിന്‍റെ റിലീസിംഗിനോടനുബന്ധിച്ച് കൊച്ചിയിലെത്തിയ സൂര്യ മലയാളത്തില്‍ അഭിനയിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് മാധ്യമങ്ങളോടാണ് പറഞ്ഞത്.

സിങ്കത്തിന്‍റെ ആദ്യ പാര്‍ട്ടിനേക്കാള്‍ മികച്ചതായാണ് സിങ്കം 2 എന്ന് സൂര്യ പറഞ്ഞു. ഇപ്പോള്‍ തന്നെ യുട്യൂബില്‍ സിങ്കം 2 വിന്‍റെ പ്രമോഷന്‍ ട്രെയലറുകള്‍ വന്‍ ഹിറ്റാണ്. ജൂണ്‍ 28 നാണ് സിങ്കം തിയറ്ററുകളിലെത്തുന്നത്.

Comments

comments