സൂപ്പര്‍ താര സംവിധായകന്‍ രഞ്ചിത്തും ദുല്‍ഖറും ഒന്നിക്കുന്നുവോ?


Is Super star director Ranjith and Dulquar Salman teaming Up ?

സൂപ്പര്‍താരങ്ങളെ വച്ച്‌ സിനിമയെടുത്ത് വിജയിപ്പിക്കുന്ന സംവിധായകന്‍ രഞ്ചിത്തിന്‍റെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ നായകുന്നതായി റിപ്പോര്‍ട്ട്. തന്റെ സ്‌ഥിരം പാറ്റേണില്‍ നിന്ന്‌ മാറി സഞ്ചരിക്കുകയാണ്‌ ദുല്‍ഖറിനെ നായകനാക്കുന്നതിലൂടെ രഞ്ചിത്ത്‌. രഞ്ചിത്തും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ മാര്‍ച്ച്‌ ആദ്യവാരം ആരംഭിക്കുമെന്നാണറിയുന്നത്‌. കരിയറില്‍ മികച്ച തുടക്കം ലഭിച്ചതിനു ശേഷം അടുത്തിടെ ഇറങ്ങിയ പട്ടം പോലെ, സലാല മൊബൈല്‍സ്‌ തുടങ്ങിയ ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. രഞ്ചിത്ത്‌ ചിത്രം ദുല്‍ഖറിന്‌ ബ്രേക്ക്‌ നല്‍കുമെന്നാണ്‌ പ്രതീക്ഷ. നേരത്തേ മഞ്ചു വാര്യരും മോഹന്‍ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി രഞ്ചിത്ത്‌ ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിച്ചിരുന്നു.

English Summary : Is Super star director Ranjith and Dulquar Salman teaming Up ?

Comments

comments