സുരേഷ് ഗോപി ഷങ്കര്‍ ചിത്രത്തില്‍തമിഴിലെ പ്രശസ്ത സംവിധായകന്‍ ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തിലെ മുന്‍നിരനടന്‍മാരിലൊരാളെ ആദ്യമായാണ് ഷങ്കര്‍ തന്റെ ചിത്രത്തിലേക്ക് സെലക്ട് ചെയ്യുന്നത്. വിക്രം ഒരു പ്രധാന വേഷത്തില്‍ സുരേഷ്‌ഗോപിക്കൊപ്പം ഈ ചിത്രത്തിലുണ്ട്. ഇത് റൊമാന്റിക് ചിത്രമാണെന്നും ആക്ഷന്‍ രംഗങ്ങളില്ലെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ സംഗീത സംവിധാനം എ.ആര്‍ റഹ്മാനാണ്. സമസ്ഥാനം, ദീന തുടങ്ങിയ ചിത്രങ്ങളില്‍ സുരേഷ് ഗോപി തമിഴില്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്.

Comments

comments