സുരേഷ് ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേക്ക്14 വര്‍ഷത്തെ ഇടവേളക്ക് ശേഷം സുരേഷ് ഉണ്ണിത്താന്‍ വീണ്ടും സിനിമ സംവിധാനം ചെയ്യുന്നു. ഋഷ്യശൃംഗനാണ് സുരേഷ് ഉണ്ണിത്താന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. നാഗബന്ധമെന്നാണ് പുതിയ ചിത്രത്തിനിട്ടിരിക്കുന്ന പേര്.1960 കളുടെ പശ്ചാത്തലമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. ലാല്‍, ലക്ഷ്മി ശര്‍മ്മ, കെ.പി.എ.സി ലളിത, ലെന തുടങ്ങിയവര്‍ ഈ ചിത്രത്തിലഭിനയിക്കുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്‌ടോബറോടെ ആരംഭിക്കും. തിരക്കഥ, സംഭാഷണം തയ്യാറാക്കുന്നത് ഡോ. അമ്പാടിയാണ്.

Comments

comments