സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌


suraj-venjaramoodu-keralacinema
suraj-venjaramoodu
മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് സുരാജ് വെഞ്ഞാറമ്മൂട് അര്‍ഹനായി. ഡോ. ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. സുരാജിനൊപ്പം ഷഹീദിലെ അഭിനയത്തിന് രാജ്‌സകുമാര്‍ യാദവ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച ചിത്രമായി ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ഷിപ്പ് ഓഫ് തെസ്യൂസ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ ഹന്‍സല്‍ മെഹ്ത (ഷഹീദ്). മികച്ച നടിയായി ഗീതാഞ്ജലി ഥാപ്പ (ലയേഴ്‌സ് ഡൈസ്). റോഡ് വൃത്തിയാക്കുന്നവരുടെ കഥപറയുന്ന ചിത്രമാണ് ‘പേരറിയാത്തവര്‍ ‘. ഇത്തരം സഹോദരങ്ങളെ തനിക്ക് പരിചയുമുണ്ട്. അതിനാല്‍ ഈ വേഷം അനായാസം അഭിനയിക്കാന്‍ കഴിഞ്ഞു. ദേശീയ അവാര്‍ഡ് മലയാള സിനിമയ്ക്കും മലയാള ഭാഷയ്ക്കും സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments