സി.സി.എല്‍ വന്‍ വിജയംനടന്നുകൊണ്ടിരിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വന്‍ വിജയമാകുന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള കേരള സ്‌ട്രൈക്കേഴ്‌സ് മികച്ച പ്രകടനമാണ് കഴിഞ്ഞ കലികളില്‍ കാഴ്ചവെച്ചത്. കൊച്ചിയില്‍ അവസാനം നടന്ന കളിയില്‍ സ്റ്റേഡിയം കാണികളാല്‍ നിറഞ്ഞിരുന്നു. മികച്ച വരുമാനമാണ് ഇതില്‍ നിന്ന് നേടാനായത്. എന്നാല്‍ വിവാദങ്ങളും ഇതോടൊപ്പം വന്നു. അസിഫ് അലി കളിയില്‍ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല. മോഹന്‍ലാല്‍ പലതവണ വിളിച്ചിട്ടും കോള്‍ അറ്റന്‍ഡ് ചെയ്തില്ല എന്നാണ് ആരോപണം. അതിന്റെ തുടര്‍ച്ചയായി അസിഫ് അലിയെ സിനിമയില്‍ ഒതുക്കാന്‍ ശ്രമം നടക്കുന്നുവെന്നും വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

Comments

comments