സി.പി പത്മകുമാര്‍ അന്തരിച്ചുമലയാള ചലച്ചിത്ര സംവിധായകന്‍ സി.പി പത്മകുമാര്‍ അന്തരിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കാന്‍സറിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. 1981 പുറത്തിറങ്ങിയ അപര്‍ണയാണ് ആദ്യ ചിത്രം. 1996 പുറത്തിറങ്ങിയ സമ്മോഹനം ഏറെ ശ്രദ്ധ നേടി. സംവിധായകന്‍ അരവിന്ദന്റെ മിക്ക ചിത്രങ്ങളിലും സഹകരിച്ചിട്ടുണ്ട്. കാഞ്ചന സീത, പാഠം ഒന്ന് ഒരു വിലാപം,പകല്‍ നക്ഷത്രങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.കലാസംവിധാന രംഗത്തും ശ്രദ്ധേയനായിരുന്നു പത്മകുമാര്‍.

Comments

comments