സില്‍ക്ക് സ്മിതയുടെ കഥക്ക് മലയാളഭാഷ്യംസില്‍ക്ക് സ്മിതയുടെ ജീവിതം ആധാരമാക്കി നിര്‍മ്മിച്ച് ചിത്രമാണ് ഡേര്‍ട്ടിപിക്ചര്‍. ഇതില്‍ സില്‍ക്ക് സ്മിതയുടെ വേഷം ചെയ്ത വിദ്യാബാലന്‍ ഇക്കൊല്ലത്തെ ദേശീയ അവാര്‍ഡും നേടി. ഇപ്പോള്‍ മലയാളത്തില്‍ സില്‍ക്ക് സ്മിതയുടെ ജീവിതം ആധാരമാക്കി ഒരു സിനിമ ഒരുങ്ങുന്നു. പ്രൊഫൈല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനിലാണ്. ആന്റമി ഈസ്റ്റ്മാനാണ് ചിത്രത്തിന്റെ കഥ. സില്‍ക്ക്‌സ്മിതയെ സിനിമയിലെത്തിക്കുന്നത് ഇദ്ദേഹമാണ്. കലൂര്‍ഡെന്നിസാണ് തിരക്കഥ. റിച്ച ഗംഗോപധ്യായ സില്‍ക്ക് സ്മിതയുടെ വേഷം അവതരിപ്പിക്കുന്നു.

Comments

comments