സില്‍ക്ക് സ്മിതയാകുന്നത് സന ഖാന്‍മലയാളത്തില്‍ പുറത്തിറങ്ങുന്ന സില്‍ക്ക് സ്മിതയുടെ ജീവിതം ആധാരമാക്കിയുള്ള സിനിമയിലേക്ക് നായികയായി പല നടിമാരുടെയും പേര് പറഞ്ഞ് കേട്ടുതുടങ്ങിയിട്ട് ഏറെ നാളായി. പ്രൊഫൈല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ചാര്‍മി, റിച്ച ഗംഗോപധ്യായ തുടങ്ങിയ പേരുകള്‍ അടുത്തിടെ കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സന ഖാനെ ഈ റോളിലേക്ക് സെലക്ട് ചെയ്തതായാണ് വാര്‍ത്ത. സില്‍ക്ക് സ്മിതയെ സിനിമയില്‍ ആദ്യാമായി കൊണ്ടുവന്ന ആന്റണി ഈസ്റ്റ്മാനാണ് ചിത്രത്തിന്റെ കഥ. നിഷാന്‍, ബാബുരാജ്, രാജശ്രീ വാര്യര്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Comments

comments