സില്‍ക്കിന്റെ കഥയുമായി ക്ലൈമാക്സ്സില്‍ക്ക് സ്മിതയുടെ ജീവിതകഥ മലയാള സിനിമയില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ക്ലൈമാക്സ്. നേരത്തെ ഹിന്ദിയില്‍ സില്‍ക്ക്സ്മിതയുടെ കഥ ഡേര്‍ട്ടി പിക്ചര്‍ എന്ന പേരില്‍ സിനിമയായി വന്നിരുന്നു. വിദ്യാബാലനായിരുന്നു ഇതില്‍ സില്‍ക്കിനെ അവതരിപ്പിച്ചത്. സില്‍ക്ക് സ്മിതയെ ആദ്യമായി സിനിമയില്‍ അഭിനയിപ്പിച്ച ആന്റണി ഈസ്റ്റ്മാനാണ് ക്ലൈമാക്സിന്റെ കഥ എഴുതുന്നത്. സംവിധാനം അനില്‍. കലൂര്‍ഡെന്നിസ് തിരക്കഥ, സംഭാഷണം തയ്യാറാക്കുന്നു. നൈസ് മൂവിസിന്റെ ബാനറില്‍ പി.ജെ തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന ഖാനാണ് സില്‍ക്ക്സ്മിതയുടെ വേഷം ചെയ്യുന്നത്. സുരേഷ് കൃഷ്ണ, ലക്ഷ്മി ശര്‍മ്മ, ബാബുരാജ്, മനുരാജ്, ചേര്‍ത്തല ലളിത തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. കെ. മധു, തമ്പി കണ്ണന്താനം, വിജി തമ്പി തുടങ്ങിയ സംവിധായകരും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.

Comments

comments