സിലോണുമായി സന്തോഷ് ശിവന്‍ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സിലോണ്‍. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ തിരക്കുള്ള സന്തോഷ് ശിവനാണ് തുപ്പാക്കി യുടെ ക്യാമറ കൈകാര്യം ചെയ്തത്. അതിനിടെ മകരമഞ്ഞ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. വ്യത്യസ്ഥ കഥാപശ്ചാത്തലവുമായാണ് സിലോണ്‍ എന്ന ചിത്രം അവതരിപ്പിക്കുന്നത്. തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ പ്രവര്‍ത്തനം പശ്ചാത്തലമാകുന്ന ചിത്രമാണ് ഇത് എന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ചിത്രം എല്‍.ടി.ടി.ഇയെക്കുറിച്ചല്ലെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ താരനിര്‍ണ്ണയം നടക്കുന്നതേയുള്ളു. സിലോണിന്‍റെ സംഗീത സംവിധാനം വിശാല്‍ ചന്ദ്രശേഖരനാണ്

Comments

comments