സിനിമ കമ്പനി ജൂലായ് 27 ന്പാപ്പി അപ്പച്ചാ എന്ന ചിത്രത്തിന് ശേഷം മമാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സിനിമ കമ്പനി. പുതുമുഖങ്ങളുടെ ഒരു നിര തന്നെ ഈ ചിത്രത്തിലൂടെ സ്ക്രീനിലെത്തുന്നു. ചിത്രത്തിലെ ഒരു ഗാനം ഇതിനകം ചാനലുകളിലൂടെയും യുട്യൂബിലൂടെയും ഹിറ്റായിമാറിക്കഴിഞ്ഞു. അല്‍ഫോന്‍സാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയിലെത്താന്‍ശ്രമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ബാസില്‍, ബദ്രി, സഞ്ജീവ്, ശ്രുതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ബാബുരാജ്, ലാലു അലക്സ്, ടി.പി മാധവന്‍, കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments