സിനിമസംവിധാനം ചെയ്യാന്‍ ശോഭന!സിനിമയില്‍ നിന്ന് നൃത്തത്തിലേക്ക് ശ്രദ്ധ തിരിച്ച ശോഭന സിനിമ സംവിധാനം ചെയ്തേക്കുമെന്ന് സൂചന. അഭിനയത്തോട് പൂര്‍ണ്ണമായി വിട പറഞ്ഞിട്ടില്ലെന്നും മികച്ച വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കുമെന്നും ശോഭന പറയുന്നു. നൃത്തരംഗത്ത് വളരെ തിരക്കുള്ള ജീവിതമാണ് ശോഭന ഇപ്പോള്‍ നയിക്കുന്നത്. എന്നാല്‍ വൈകാതെ ഒരു സിനിമസംവിധാനം ചെയ്തേക്കും എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അഞ്ജലി മേനോന്‍, രേവതി, സുഹാസിനി എന്നിവരെ തുടര്‍ന്ന് ശോഭനയും ഒരു സിനിമയുമായെത്തിയാലും അത്ഭുതപ്പെടാനില്ല.

Comments

comments