സിദ്ധാര്‍ഥ് ഭരതന്‍ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുനിരൂപക പ്രശംസ നേടിയെങ്കിലും തീയേറ്ററില്‍ പരാജയപ്പെട്ട ചിത്രമാണ് നിദ്ര. ഭരതന്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്താണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനരംഗത്ത് പ്രവേശിച്ചത്. എന്നാല്‍ തല്ക്കാലത്തേക്ക് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനണ് സിദ്ധാര്‍ത്ഥിന്റെ തീരുമാനം. സ്പിരിറ്റ് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് മോഹന്‍ലാലിനൊപ്പം സിദ്ധാര്‍ത്ഥ് കാഴ്ചവെച്ചത്. ബ്ലാക്ക് കോഫി എന്ന ചിത്രത്തില്‍ രവീണ ടണ്ഠന്‍, മധുരിമ ബാനര്‍ജി എന്നിവര്‍ക്കൊപ്പം പ്രധാന വേഷമാണ് ചെയ്യുന്നത്.

Comments

comments