സിദ്ധാര്‍ത്ഥ് – ജിഷ്ണു വീണ്ടുംകമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം നടത്തിയ സിദ്ധാര്‍ത്ഥും, ജിഷ്ണുവും വീണ്ടും ഒന്നിക്കുന്നു. നിദ്ര എന്ന സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജിഷ്ണു അഭിനയിച്ചിരുന്നു. സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന റെബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. ആന്‍ അഗസ്റ്റീനാണ് ഈ ചിത്രത്തിലെ നായിക. ഒരു കായികതാരത്തിന്‍റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.

Comments

comments