സിദ്ദിഖ് -ലാല്‍ വീണ്ടും ഒന്നിക്കുന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ട് പിരിഞ്ഞ പ്രമുഖ ചലച്ചിത്ര സംവിധായകരായ സിദ്ദിഖ്-ലാല്‍ വീണ്ടും ഒന്നിക്കുന്നു. നാളികേര വികസന ബോര്‍ഡിന്റെ ഇളനീര്‍ പ്രമോട്ട് ചെയ്യുന്ന പരസ്യത്തിന് വേണ്ടിയാണ് ഈ ഒത്തു ചേരല്‍. സിദ്ദിഖ് സംവിധാനം ചെയ്യുന്ന പരസ്യത്തില്‍ ലാല്‍ അഭിനയിക്കുകയാണ്. 1989-95 കാലഘട്ടത്തില്‍ വന്‍ ഹിറ്റുകള്‍ സൃഷ്ടിച്ചവരാണ് സിദ്ദിഖ്-ലാല്‍. റാംജിറാവു സ്പീക്കിങ്ങ് ഇന്‍ ഹരിഹര്‍ നഗര്‍,, കാബൂളിവാല,ഗോഡ് ഫാദര്‍, വിയറ്റ്‌നാം കേളനി എന്നിവ സൂപ്പര്‍ഹിറ്റുകളായിരുന്നു.പിന്നീട് കൂട്ടു പിരിഞ്ഞ ഇവരില്‍ സിദ്ദിഖ് സംവിധാനത്തിലേക്കും, ലാല്‍ അഭിനയ-നിര്‍മ്മാണ രംഗത്തേക്കും തിരിഞ്ഞു.

Comments

comments