സിം – ദീപന്റെ പുതിയ ചിത്രംഹീറോയ്ക്ക് ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സിം. മൊബൈല്‍ഫോണ്‍ പ്രധാന വിഷയമാകുന്നു ഈ ചിത്രത്തില്‍. മണികണ്ഠന്‍ പട്ടാമ്പി, ദീപക്, വിനോദ് കോവൂര്‍, പ്രവീണ്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സുരേഷ്-സതീഷ് ആണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിന് ഗാനങ്ങള്‍ രചിക്കുന്നത് സന്തോഷ് വര്‍മ്മയും, സംഗീതം ഗോപി സുന്ദറുമാണ്. ആര്‍.ആര്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ റോയ്സണ്‍ വെള്ളറ ചിത്രം നിര്‍മ്മിക്കുന്നു.

Comments

comments