സിംഹാസനം വൈകുംപ്രിഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സിംഹാസനം. ജൂണ്‍ 29 ന് റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രം റിലീസ് മാറ്റിവെച്ചു. പ്രിഥ്വിരാജിന് അസുഖം ബാധിച്ചതിനാല്‍ ഡബ്ബിങ്ങ് പൂര്‍ത്തിയാകാത്തതാണ് ചിത്രം മാറ്റിവെയ്ക്കാന്‍ കാരണം. ആക്ഷന്‍-സെന്റിമെന്റല്‍ ഗണത്തില്‍ പെടുത്താവുന്ന ഈ ചിത്രം ഒരച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ കഥ പറയുന്നു. വന്ദന, ഐശ്വര്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. രണ്ട് ചിത്രങ്ങളില്‍ പരാജയം നേരിട്ട് നില്‍ക്കുന്ന പ്രിഥ്വിരാജിനെ ഈ ചിത്രം കരകയറ്റും എന്നാണ് പ്രതീക്ഷ.

Comments

comments