സിംഹാസനം പുരോഗമിക്കുന്നുഷാജി കൈലാസിന്റെ പുതിയ ചിത്രം സിംഹാസനം ചിത്രീകരണം പുരോഗമിക്കുന്നു. ഒറ്റപ്പാലം വരിക്കാശ്ശേരി മനയിലാണ് ചിത്രത്തിന്റെ ഇപ്പോഴത്തെ ചിത്രീകരണം. അനേകം ചിത്രങ്ങളുടെ ലൊക്കേഷനാണ് ആ മന. ഷാജി കൈലാസിന്റെ തന്നെ ആറാം തമ്പുരാന്‍, നരസിംഹം എന്നിവയൊക്കെ ഇവിടെ ചിത്രീകരിച്ചവയാണ്. പ്രിഥ്വിരാജാണ് ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത്. സായ്കുമാര്‍, സിദ്ദിഖ്, തിലകന്‍, ജനാര്‍ദ്ധനന്‍, ദേവന്‍, മണിയന്‍പിള്ളരാജു തുടങ്ങി വലിയ ഒരു താരനിര ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ഷാജി കൈലാസ് തന്നെയാണ്. എഡിറ്റിങ്ങ് ഡോണ്‍ മാക്‌സ്.

Comments

comments