സാള്‍ട്ട് എന്‍ പെപ്പറിന് രണ്ടാംഭാഗംമലയാളത്തില്‍ വന്‍ വിജയം നേടിയ ചിത്രം സാള്‍ട്ട് എന്‍ പെപ്പറിന് രണ്ടാം ഭാഗം വരുന്നു. ബാബുരാജാണ് ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത്. ബാബുരാജ് അവതരിപ്പിച്ച കുക്ക് ബാബുവാണ് പ്രധാന കഥാപാത്രം. സാള്‍ട്ട് എന്‍ പെപ്പറിലഭിനയിച്ച മിക്കവാറും എല്ലാ നടീനടന്‍മാരും ഈ ചിത്രത്തിലുമുണ്ടാവും. സംവിധാനം ആരെന്ന് നിശ്ചയിച്ചിട്ടില്ല. നോട്ടി പ്രൊഫസര്‍ തീയേറ്ററില്‍ വന്‍പരാജയം ഏറ്റുവാങ്ങിയ ശേഷം ബാബുരാജിന്റെ പുതിയ ഹാസ്യസംരംഭമാകും ഇത്.

Comments

comments