സാള്‍ട്ട് എന്‍ പെപ്പര്‍ റീമേക്കുകള്‍പാചകവും, രുചിയും, പ്രണയവും വിഷയമായ സാള്‍ട്ട് എന്‍ പെപ്പര്‍ എന്ന ചിത്രം മലയാളത്തില്‍ മികച്ച വിജയം നേടിയ ചിത്രമാണ്. ഇപ്പോള്‍ ഈ ചിത്രം തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു. പ്രകാശ് രാജാണ് ഈ ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ഇതിന്‍റെ സംവിധാനവും പ്രകാശ് രാജ് തന്നെയാവും നിര്‍വ്വഹിക്കുക. പ്രകാശ് രാജ്, താബു എന്നിവരാണ് മലയാളത്തില്‍ ലാല്‍, ശ്വേത മേനോന്‍ എന്നിവര്‍ ചെയ്ത വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന്‍റെ സംഗീതസംവിധാനം.

Comments

comments