സായ് ബാബയാകാന്‍ മോഹന്‍ലാലിന് പകരം ദിലീപ്മോഹന്‍ലാല്‍ തെലുഗ് ചിത്രത്തില്‍ സായിബാബയുടെ വേഷം ചെയ്യുന്നു എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ നിന്ന് പിന്‍മാറി എന്നും നിര്‍മ്മാതാക്കള്‍ ദീലീപിനെ സമീപിച്ചിരിക്കുന്നുവെന്നുമാണ് പുതിയ വാര്‍ത്ത. ദിലീപ് ചിത്രത്തിന് സമ്മതം നല്കിയിട്ടില്ല എന്നാണറിയുന്നത്. ഹിന്ദി, തമിഴ്, തെലുഗ്, മലയാളം എന്നീ ഭാഷകളില്‍ പുറത്തിറക്കാന്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ തെലുഗ് സംവിധായകന്‍ കോടി രാമകൃഷ്ണയാണ്.

Comments

comments