സാമുവേലിന്റെ മക്കള്‍..അച്ഛനുറങ്ങാത്ത വീട് രണ്ടാം ഭാഗംഅച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാം ഭഗം വരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത് സലിംകുമാര്‍ നായകനായി അഭിനയിച്ച അച്ഛനുറങ്ങാത്ത വീട് ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. ഇതിന്റെ തിരക്കഥയെഴുതിയ ബാബു ജനാര്‍ദ്ധനനാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. സാമുവേലിന്റെ മക്കള്‍ എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്.
ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നായക വേഷം ചെയ്യുന്നത്. മീര ജാസ്മിന്‍ നായിക. ഭക്തിപ്രസ്ഥാനം എന്ന ചിത്രത്തിന്റെ ജോലികള്‍ക്ക് ശേഷം ബാബു ജനാര്‍ദ്ധനന്‍ ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മെയില്‍ ചിത്രീകരണം ആരംഭിക്കാനാണ് സംവിധായകന്റെ തീരുമാനം.

Comments

comments