സാംസംഗിന്റെ പുതിയ ഡ്യുവല്‍ സിം ഫോണ്‍സാംസംഗ് കഴിഞ്ഞയാഴ്ച പുതിയൊരു ഡ്യുവല്‍ സിം ടച്ച് ഫോണ്‍ അവതരിപ്പിച്ചു. Champ deluxe Duos(C3312) എന്ന പേരില്‍ പുറത്തിറക്കുന്ന ഫോണ്‍ ഇക്കോണമി മോഡലാണ്.
2.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 240X320 പിക്‌സല്‍ റെസലൂഷന്‍, ടച്ച് വിസ് യു.ഐ, 1.3 എം.പി കാമറ, എംപിത്രി പ്ലെയര്‍, എഫ്.എം റേഡിയോ എന്നിവ ഇതിലുണ്ട്. പ്രീലോഡഡ് ഫേസ് ബുക്ക്, ട്വിറ്റര്‍ യാഹൂ, എം.എസ്.എന്‍, ജി ടാക്ക് എന്നിവയും ഉണ്ട്.
ബ്ലൂടൂത്ത് 3.0, പുഷ് മെയില്‍, ഓപ്പറ എന്നിവ ലഭ്യമാക്കിയിരിക്കുന്നു.
എഡ്ജ്, ജി.പി.ആര്‍.എസ് സംവിധാനം ഉണ്ട്. 16 ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാം.
അണ്‍ ലിമിറ്റഡ് മ്യൂസിക് ഓഫറുമായാണ് ഈ സെറ്റ് അവതരിപ്പിക്കുന്നത്.
വില 3925 രൂപ മാത്രം.
പുതിയ ഫോണിനൊപ്പം എയര്‍ടെലിന്റെ 2 ജി.ബി ഡാറ്റ ഫ്രീയായി ലഭിക്കും.

Comments

comments