സലീംകുമാര്‍ വീണ്ടും നായകനാവുന്നുനീണ്ട ഇടവേളയ്ക്കു ശേഷം നടന്‍ സലീം കുമാര്‍ വീണ്ടും നായകനാവുന്നു. പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥയൊരുക്കുന്നത് സത്യന്‍ കോളങ്ങാടാണ്. ഒരു ദ്വീപിലെ ഏക വോട്ടറെ കാത്തു പോളിങ്ങ് ദിവസം വൈകിട്ട് അഞ്ചു വരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസുമുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനം കാത്തിരിക്കേണ്ടി വന്ന സംഭവമാണ് ദ് വോട്ടര്‍ എന്ന പേരില്‍ സിനിമയാകുന്നത്. ഷര്‍ബാനി മുഖര്‍ജിയാണ് നായിക. ഒരു മിനിട്ടു കൊണ്ടു തീരാവുന്ന ഒരു വോട്ടിനായി അവസാന നിമിഷം വരെ കാത്തിരിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഉദ്യോഗസ്ഥരെങ്കിലും സലീംകുമാര്‍ അവതരിപ്പിക്കുന്ന ഗോപി എന്ന കഥാപാത്രത്തിന് സമയത്ത് എത്താന്‍ കഴിയാത്തതിനു അവന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങളാണ് ചിത്രത്തിനു പ്രമേയമാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ മാസം അവസാനം കൊച്ചിയില്‍ ആരംഭിക്കും.

English Summary : Salim Kuar Act Again as Hero

Comments

comments